Monday, October 18, 2010

ഡ്രാഗണ്‍ ചിക്കന്‍

--ഡ്രാഗണ്‍ ചിക്കന്‍ --
ആവശ്യമുള്ള സാധനങ്ങള്‍
1. ചിക്കന്‍ നീളത്തില്‍ അരിഞ്ഞത് കാല്‍ക്കിലോ
2.സവാള 2
3.കാപ്സിക്കം 1
4.സൊയാസോസ്
5.ടൊമറ്റോ സോസ്
6.ചെറുനാരങ്ങ 1
7.വറ്റല്‍ മുളക് 6
8.ഇഞ്ചി വെള്ളുള്ളി പേസ്റ്റ്
9.എണ്ണ

ഉണ്ടാക്കുന്ന വിധം
നീളത്തില്‍ അരിഞ്ഞ (അതിനിനിയിപ്പൊ സ്കെയിലൊന്നും വേണ്ട ,ഒരു വിരല്‍ (മീഡിയം)നീളം ഒരു വിരല്‍ വണ്ണം) ചിക്കന്‍ കഷ്ണങ്ങളില്‍
ആവശ്യത്തിനു മുളക് പൊടി,മഞ്ഞള്‍ പൊടി,ഉപ്പ്, ഇഞ്ചി വെള്ളുള്ളി പേസ്റ്റ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ് എന്നിവ ചേര്‍ത്ത് അര മണിക്കൂര്‍ മാരിനേറ്റ് ചെയ്ത
ശേഷം എണ്ണയില്‍ വറുത്ത് കോരുക.ഒരു ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് നന്നായി ചൂടായാല്‍ അല്പം വലിയ കഷ്ണങ്ങളായ് നുറുക്കി വെച്ച സവാള
ചേര്‍ക്കുക.പിന്നീട് അരിഞ്ഞു വെച്ച കാപ്സിക്കം,വറ്റല്‍ മുളക് എന്നിവ ചേര്‍ക്കുക.ഒരു രണ്ട് മിനുട്ട് ഒന്നു ചുമ്മാ ഇളക്കിയേക്കുക.ഇനി അല്പം
ടൊമാറ്റൊ സോസ് ,സോയാ സോസ് എന്നിവ ചേര്‍ത്ത് നല്ല പോലെ ഇളക്കുക.എന്നിട്ട് വറുത്ത് വച്ച ചിക്കന്‍ കഷ്ണങ്ങള്‍ അതിലെക്ക് ചേര്‍ക്കുക.
ഒരു റ്റു മിനുട്ട്...ഡ്രാഗണ്‍ ചിക്കന്‍ റെഡി.ഒരു പരന്ന പ്ലേറ്റിലേക്ക് മാറ്റി വട്ടത്തില്‍ അരിഞ്ഞ ചെറുനാരങ്ങാ കഷ്ണങ്ങള്‍ കൊണ്ട് അലങ്കരിക്കുക.

( ചിക്കന്‍ എല്ലു മാറ്റി ഇറച്ചി മാത്രം എടുക്കുന്നതാണു നല്ലത്. എല്ല് കളയേണ്ട,ഒരു ധൈര്യത്തിനു കൈയില്‍ പിടിക്കാം, ഡ്രാഗണാണേയ്...)